Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Troop Of Monkeys

Ernakulam

വ​ടാ​ട്ടു​പാ​റ​യി​ൽ വീ​ട്ടി​ൽ ക​യ​റി വാനരപ്പടയുടെ വി​ള​യാ​ട്ടം

കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ പ​ല​വ​ന്‍​പ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട് ക​യ​റി വാ​ന​ര​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം.​പ​ല​വ​ന്‍​പ​ടി കൊ​പ്പാ​റ​ത്തെ​ക്കേ​തി​ല്‍ ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് ഒ​രു​കൂ​ട്ടം കു​ര​ങ്ങ​ൻ​മാ​ർ ആ​ക്ര​മി​ച്ച​ത്. പ​ത്തി​ലേ​റെ കു​ര​ങ്ങു​ക​ളാ​ണ് ഒ​രേ​സ​മ​യം തി​മി​ര്‍​ത്താ​ടി​യ​ത്. അ​ക​ത്തും പു​റ​ത്തും അ​വ എ​ത്താ​ത്ത ഇ​ട​മൊ​ന്നു​മി​ല്ല.

രാ​വി​ലെ ഏ​ഴി​നു തു​ട​ങ്ങി​യ വാ​ന​ര​ന്‍​മാ​രു​ടെ അ​ങ്കം മ​ണി​ക്കൂ​റു​ക​ളോ​ളം തു​ട​ര്‍​ന്നു.​സം​ഭ​വ സ​മ​യ​ത്ത് ശ്രീ​കു​മാ​റും ഭാ​ര്യ​യും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും യാ​തൊ​രു ഭ​യ​വും ഇ​ല്ലാ​തെ​യാ​ണ് കു​ര​ങ്ങു​ക​ൾ വീ​ടി​നു​ള്ളി​ൽ ക​യ​റി നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​ത്. വീ​ട്ടു​കാ​ർ കു​ര​ങ്ങു​ക​ളെ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ ങ്കി​ലും സാ​ധി​ച്ചി​ല്ല. ഒ​ടു​വി​ൽ ര​ക്ഷ​യ്ക്കാ​യി വ​ന​പാ​ല​ക​രെ വി​ളി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​രാ​തി പ​റ​ഞ്ഞു.

മു​മ്പ് ഒ​രു ക​ച്ച​വ​ട സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന​യാ​ളാ​ണ് ശ്രീ​കു​മാ​ര്‍. വാ​ട​ക​മു​റി​യി​ല്‍ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ട നി​ർ​ത്തി​യ​പ്പോ​ള്‍ വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ലാ​ണ് സാ​ധ​ന​ങ്ങ​ള്‍ നി​ര​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​ണ് കു​ര​ങ്ങ​ന്‍​മാ​ര്‍ ഏ​റെ നാ​ശം വ​രു​ത്തി​യ​ത് . പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും, ഗ്യാ​സ് സ്റ്റൗ ​സം​ബ​ന്ധ​മാ​യ വ​സ്തു​ക്ക​ളും പൂ​ജാ​സാ​മ​ഗ്രി​ക​ളു​മെ​ല്ലാം ന​ശി​പ്പി​ക്ക​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ മ​റ്റ് ചി​ല വീ​ടു​ക​ളി​ലും കു​ര​ങ്ങ് കൂ​ട്ട​ത്തി​ന്‍റെ ശ​ല്യ​മു​ണ്ടാ​യി​രു​ന്നു. വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ തെ​ങ്ങു​ക​ളി​ല്‍ നി​ന്ന് തേ​ങ്ങ​യും മ​ച്ചി​ങ്ങ​യു​മെ​ല്ലാം പ​റി​ച്ചി​ടു​ക​യും ചെ​യ്തു.​വ​ന​ത്തി​ല്‍ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം​ദൂ​രെ​യാ​ണ് ശ്രീ​കു​മാ​റി​ന്‍റെ വീ​ട്.
ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പും കു​ര​ങ്ങു​ക​ള്‍ ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്നു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​ണ് പ​റ​യു​ന്ന​ത്. അ​ക്ഷ​യ സെ​ന്‍റ​ര്‍​വ​ഴി അ​പേ​ഷി​ച്ചാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​ത്ത​രാ​മെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ വാ​ഗ്ദാ​നം.​പ​ട്ട​യം ഇ​ല്ലെ​ന്ന കാ​ര​ണ​ത്തി​ല്‍ അ​പേ​ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ പോ​ലും ശ്രീ​കു​മാ​റി​ന് ക​ഴി​ഞ്ഞി​ല്ല. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യു​ള്ള കു​ര​ങ്ങ് ശ​ല്യ​ത്തി​ല്‍ നി​ന്ന് നാ​ടി​നെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ശ്രീ​കു​മാ​റി​ന്‍റെ​യും മ​റ്റ് നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

 

Latest News

Corehub Up